തൃശൂരിലെ ബിജെപി ജയം കോൺഗ്രസ്സിൻ്റെ ദാനം; എം വി ഗോവിന്ദൻ മാസ്റ്റർ

തൃശൂരിലെ ബിജെപി ജയം കോൺഗ്രസ്സിൻ്റെ ദാനമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. നിയമസഭയിൽ കോൺഗ്രസ്സ് അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതിൻ്റെ അർത്ഥം അതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുവിരുദ്ധ മഴവിൽ സഖ്യത്തിൻ്റെ ഭാഗമാണ് പി വി അൻവർ. ആ സഖ്യത്തിൽ ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും ഉണ്ട്.

വർഗ്ഗീയതയുടെ രാഷ്ട്രീയമാണ് അൻവർ പറയുന്നത്. ശുദ്ധ വർഗ്ഗീയതയാണ് പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിലൂടെ വ്യക്തമാകുന്നത് അൻവറിൻ്റെ അപക്വതയാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണ്ണറുടെ നിലപാടുകൾ നിയമവിരുദ്ധമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

