ജനതാദൾ (യു) താലൂക്ക് സ്പ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി : റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, കേന്ദ്ര സംസ്ഥാന, സർക്കാറുകളുടെ ജനദ്രോഹനയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനതാദൾ (യു) നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം. കെ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന് അർഹതപ്പെട്ട റേഷനരി ചോദിച്ചു വാങ്ങാൻ കെൽപ്പില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. എൻ. കെ. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. എം. പി. ശിവാനന്ദൻ, കെ. സജീവൻ, ബാബു കൂളൂർ, ജെ. എൻ. പ്രേംഭാസിൻ, രാമചന്ദ്രൻ കുയ്യണ്ടി, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, എം. പി. അജിത, വൽസൻ എടക്കോടൻ, കെ. ജി. രാമനാരായണൻ എന്നിവർ സംസാരിച്ചു.
