മൊബൈൽ ഫോൺ മോഷ്ടാക്കൾ പോലീസ് പിടിയിൽ

ആലുവ: മൊബൈൽ ഫോൺ മോഷ്ടാക്കൾ പോലീസ് പിടിയിലായി. തിരുവല്ല കുട്ടപ്പുഴ മുളമൂട്ടിൽ വീട്ടിൽ അൽത്താഫ് (23), കോഴിക്കോട് വടകര സ്വദേശി ഇടവത്ത്കുന്നി വീട്ടിൽ അഷറഫ് (50) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. ഒക്ടോബർ നാലിന് വൈകീട്ട് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടയിൽ നിന്നുമാണ് പന്ത്രണ്ടായിരം രൂപയോളം വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് പ്രതികൾ കടന്ന് കളഞ്ഞത്.

ആലുവയിലെ ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാനത്തൊഴിലാളിക്ക് ഈ മൊബൈൽ ഫോൺ 1500 രൂപയ്ക്ക് വിൽപ്പന നടത്തുകയും ചെയ്തു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. അഷറഫിനെതിരെ വിവിധ ജില്ലകളിലായി പന്ത്രണ്ട് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

