KOYILANDY DIARY.COM

The Perfect News Portal

പ്രവാസി മലയാളികള്‍ക്കായി ‘കെഎസ്എഫ്ഇ ഡ്യുവോ’ പുറത്തിറക്കി

തൃശൂർ: പ്രവാസി മലയാളികൾക്കായി ‌”കെഎസ്എഫ്ഇ ഡ്യുവോ’യുടെ ഗ്ലോബൽ ലോഞ്ചിങ്‌ ധനമന്ത്രി കെ എൻ ബാല​ഗോപാൽ സൗദി റിയാദിൽ നടത്തി. ഹോട്ടൽ ഹോളിഡേ ഇൻ അൽ ക്വൈസറിൽ നടന്ന പ്രവാസി മലയാളി സമ്മേളനത്തിലായിരുന്നു ലോഞ്ചിങ്. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, എംഡി ഡോ. എസ് കെ സനിൽ, കെഎസ്എഫ്ഇ ഡയറക്ടർ ബോർഡം​ഗം എം സി രാഘവൻ എന്നിവർ സംസാരിച്ചു. നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാ‌ണിത്. കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓൺലൈനായി ഇടപാടുകൾ നടത്താനാകും.

പ്രവാസിച്ചിട്ടിയുടെ ഗുണഫലങ്ങൾ പ്രവാസി മലയാളികൾക്കിടയിലെത്തിക്കാൻ കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, എംഡി ഡോ. എസ് കെ സനിൽ, കെഎസ്എഫ്ഇ ഡയറക്ടർ ബോർഡം​ഗങ്ങളായ എം സി രാഘവൻ, അഡ്വ. യു പി ജോസഫ് എന്നിവരും കെഎസ്എഫ്ഇ ഉന്നത ഉദ്യോ​ഗസ്ഥരും അടങ്ങുന്ന സംഘം വിവിധ ജിസിസി രാജ്യങ്ങളിൽ പര്യടനം നടത്തിവരികയാണ്.

 

Share news