ദേശീയ സെറിബ്രൽ പാൾസി മീറ്റ്; നിയാ ഫാത്തിമക്ക് വെങ്കല മെഡൽ

കുറ്റ്യാടി: ഗുജറാത്തിൽ നടന്ന സെറിബ്രൽ പാൾസി നാഷണൽ അത്‌ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച നിയാ ഫാത്തിമക്ക് വെങ്കല മെഡൽ. 200 മീറ്റർ ഓട്ട മത്സരത്തിലാണ് മെഡൽ ലഭിച്ചത്. കുറ്റ്യാടി തണൽ കരുണ സ്‌കൂൾ വൊക്കേഷണൽ വിദ്യാർത്ഥിയാണ് നിയാ ഫാത്തിമ.

കുറ്റ്യാടി തണലിലെ നാഫിസ്, സനുരാജ്, ഫർഹാൻ എന്നിവരും വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. നിയാ ഫാത്തിമക്കും ടീമിനും വടകര റെയിൽവേ സ്റ്റേഷനിൽ തണൽ രക്ഷിതാക്കളും സ്റ്റാഫും ചേർന്ന് വരവേൽപ്പ് നൽകി. പ്രിൻസിപ്പൽ ജോബിജോൺ, പിടിഎ പ്രസിഡണ്ട് ബാബു ആയഞ്ചേരി എന്നിവർ നേതൃത്വം നൽകി.
