കൊയിലാണ്ടി ഉപജില്ല കായികമേള സമാപിച്ചു

കൊയിലാണ്ടി ഉപജില്ല കായികമേളയ്ക്ക് സമാപനം. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ആധ്യക്ഷത വഹിച്ചു ചടങ്ങിൽ ദീർഘകാലമായി ഉപജില്ല കായികമേളയിലെ അനൗൺസർ ആയി സേവനമനുഷ്ഠിക്കുന്ന കെ. ഗീതാനന്ദൻ മാസ്റ്ററെ എ.ഇ.ഒ മഞ്ജു എം.കെ പൊന്നാട ചാർത്തി ആദരിച്ചു.

വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. എൻ.വി പ്രദീപ്കുമാർ, എ.പി പ്രബീത്, കെ.കെ. സുധാകരൻ, കെ. സഫിയ, എൻ.ഡി പ്രജീഷ്, വി.സുചീന്ദ്രൻ, കെ.കെ മനോജ്, ഗണേശ് കക്കഞ്ചേരി, കെ.കെ ശ്രീഷു, ഡി സായൂജ്, രൂപേഷ്കുമാർ, ഷർഷാദ്, ബിന്ദു. ബി.എൻ, കൺവീനർ കെ. സുരേഷ്ബാബു, കെ അവിനാഷ്, മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു.
