എൻ എച്ച് എം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം

കൊയിലാണ്ടി: എൻ എച്ച് എം എംപ്ലോയീസ് യൂണിയൻ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽവെച്ച് സംഘടിപ്പിച്ചു. സി.ഐ.ടി.യു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം എംപ്ലോയിസ് യൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി.സി. ഷൈനു അധ്യക്ഷത വഹിച്ചു. കേരളത്തിൻ്റെ എൻ.എച്ച്.എം സംവിധാനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഡോ. ശീതൾ ശ്രീധർ, എം.എ. ഷാജു, ടി.ഷിജു, റാൻഡോൾഫ് വിൻസെൻ്റ്, പി. ജിജോ, ഡോ. ബബിനേഷ് ഭാസ്കർ, സി. ജിൻസി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി. ജിൻസി (സെക്രട്ടറി), റാൻഡോൾഫ് വിൻസൻ്റ് (പ്രസിഡണ്ട്),ഡോ. ശീതൾ ശ്രീധർ (ട്രഷറർ), ടി.പി.ജിതിൻ, വി. രജിഷ, രമ്യ രാഘവൻ (ജോ.സെക്രട്ടറിമാർ), പി.സി. ഷൈനു, പി. ജിജോ, ഡോ. ഇ.രഷിദ (വൈസ് പ്രസിഡണ്ടുമാർ).
