KOYILANDY DIARY.COM

The Perfect News Portal

ഫാർമസിസ്റ്റ് ഇല്ല. ഉള്ളിയേരി CHC യിലെ ഫാർമസിയുടെ മുന്നിലെ നീണ്ട ക്യൂ. ജനങ്ങൾ പ്രതിഷേധത്തിൽ

ഫാർമസിസ്റ്റ് ഇല്ലാതെ രോഗികളെ വട്ടംകറക്കുന്ന ഉള്ള്യേരി സിഎച്ച്സിക്കെതിരെ പ്രതിഷേധം. ഉള്ളിയേരി പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരായ നൂറ്‌ കണക്കിന്‌ രോഗികൾ ദിവസവും ആശ്രയിച്ചെത്തുന്ന ഉള്ളിയേരി CHC യിലെ ഫാർമസിയുടെ മുന്നിലെ നീണ്ട ക്യൂ ആണ്‌ എപ്പോഴും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിൽ പാവപ്പെട്ട രോഗികൾ നേരിടുന്ന കഷ്ടതകൾ ഇനിയും അധികാരികൾ കണ്ടില്ലെന്ന് നടിക്കരുതെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്

എച്ച് എം സി ഫണ്ടോ പഞ്ചായത്തിൻ്റെ തനത് ഫണ്ടോ ഉപയോഗിച്ച് അടിയന്തരമായി ഫാർമസിസ്റ്റിനെ നിയമിക്കാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറായേ മതിയാകൂ. ആരോഗ്യ രംഗത്തെ നമ്പർ വൺ എന്ന അഹങ്കരിക്കുന്ന നാട്ടിൽ യുദ്ധകാലാടിസ്ഥാനത്തിൽ രണ്ട് ഫാർമസിസ്റ്റിനെ നിയമിക്കാൻ എന്താണ് തടസ്സമെന്ന് നാട്ടുകാർ ചോദിക്കുന്നു.

Share news