വിതുരയിൽ കൊമ്പ്രാംക്കല്ല് ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

വിതുര – മണലി വാർഡിൽ കൊമ്പ്രാംക്കല്ല് ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ വൈകുന്നേരമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ആദിവാസി ഊരുകളിൽ കൃഷി നശിപ്പിക്കുന്നത് കാരണം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. 4 ആനകളാണ് ഈ ഭാഗത്ത് ഇറങ്ങിയത്. ഒരു മണിക്കുർ നിന്ന ശേഷമാണ് കാട്ടിലേക്ക് കയറിയത്. കൂടാതെ കഴിഞ്ഞ ദിവസം പൊൻമുടി – കുളച്ചിക്കര എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിലും കാട്ടാന ഇറങ്ങിയിരുന്നു.
