ഡോക്ടർമാരുടെ അനധികൃത അവധി അന്വേഷിക്കണം: യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ അനധികൃത അവധിയെ കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. സ്കിൻ ഡോക്ടർക്ക് മാസങ്ങളോളം ലീവ് എടുക്കാൻ അവസരം ചെയ്തു കൊടുക്കുകയും ലീവ് കഴിഞ്ഞ വന്നതിന് ശേഷവും പലദിവസങ്ങളിലും അനധികൃതമായി ലീവ് എടുക്കുകയും ചെയ്യുന്ന സ്ഥിതയാണുള്ളത്. അധികൃതരുടെ ഇത്തരം നടപടി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം അദ്ധ്യക്ഷതവഹിച്ചു.
