കൊയിലാണ്ടി സബ്ബ് ജില്ലാ കായിക മേളയിലെ താരങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി കെ യു ടി എ യും ലയൺസ് ക്ലബ്ബും

കൊയിലാണ്ടി സബ്ബ് ജില്ലാ കായിക മേളയിലെ താരങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി കെ യു ടി എ യും ലയൺസ് ക്ലബ്ബും. ഒക്ടോബർ മൂന്ന് മുതൽ ആറാം തിയ്യതി വരെ കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന കൊയിലാണ്ടി സബ്ബ് ജില്ലാ കായിക മേളയിലെ താരങ്ങൾക്ക് കുടിവെള്ള സൗകര്യം ഒരുക്കി. കെ യു ടി എ കൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റിയും ലയൺസ് ക്ലബ് കൊയിലാണ്ടിയും ഫോക്കസ് അക്കാദമിയുടെ സഹകരണത്തോടയാണ് ഈ പ്രവർത്തനം നടത്തിയത്.

സർവീസസ് മുൻ താരവും ഫുട്ബോൾ കോച്ചും ലയൺസ് ക്ലബ് ഭാരവാഹിയുമായ നടുക്കണ്ടി കണാരൻ അത്ലറ്റുകൾക്ക് കുടിവെള്ളം നൽകി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് വേണുഗോപാൽ പവന വീട്ടിൽ മുഖ്യാതിഥിയായി. പി എം ബിജു സംസാരിച്ചു. റഷീദ് പുളിയഞ്ചേരി, കെ സുധീർ, മുസ്തഫ അമീൻ, റസീന സി, കെ. ഷംന, കെ ബിന്ദു, റഹീം എ കെ, മുഹമ്മദ് റാഷിദ് എൻ, മുഹമ്മദ് ഷരീഫ് എം പി എന്നിവർ നേതൃത്വം നൽകി.
