മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് തുടക്കം
കോഴിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോർപറേഷൻ തല ഉദ്‌ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. മേയർ ഭവന് സമീപം നിർമിച്ച ടേക്ക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്താണ് പ്രവർത്തനത്തിന് തുടക്കമിട്ടത്. ആരോഗ്യ സമിതി ചെയർപേഴ്‌സൺ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. സമിതി ചെയർപേഴ്‌സൺമാരായ സി നാസർ, ഒ പി ഷിജിന, സി രേഖ, കൗൺസിലർ റഹ്മത്ത്, എക്സിക്യൂട്ടീവ് എൻജിനിയർ സന്തോഷ്, ക്ലീൻസിറ്റി മാനേജർ പ്രകാശൻ, കെ മുരളി എന്നിവർ സംസാരിച്ചു.

ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ സ്വാഗതവും കെ ഷമീ നന്ദിയും പറഞ്ഞു. പണികഴിപ്പിച്ച ടേക്ക് എ ബ്രേക്കിൽ കഫ്റ്റീരിയ, ഫീഡിങ് സെന്റർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബീച്ചിലെത്തുന്നവർക്ക് ഏറെ സൗകര്യപ്രദമാകും. നവകേരളം മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കി. പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാർ, സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സത്യൻ മായനാട്, എച്ച്ഐമാരായ ബഷീർ ദിജു, സുരേഷ്, ആവണി, ജ്യോതി എന്നിവർ സംസാരിച്ചു.




