KOYILANDY DIARY.COM

The Perfect News Portal

ഗാന്ധി എന്ന ആശയത്തെ പ്രതിഫലിപ്പിക്കല്‍ എളുപ്പമല്ല; അഡ്വ. കെ. പ്രവീണ്‍ കുമാര്‍.

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. ഗാന്ധി എന്ന ആശയത്തെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കല്‍ എളുപ്പമല്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഗാന്ധി പലര്‍ക്കും പലതാണ്. വര്‍ഗ്ഗീയവാദികള്‍ക്ക് ഗാന്ധി ഭയത്തിന്റെ നാമമാണെങ്കില്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ഗാന്ധി പ്രത്യാശയുടെ പേരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
.
ഗാന്ധി സ്മൃതി സംഗമത്തിന്റെ ഭാഗമായി ഗാന്ധിവരയും, ഗാന്ധി വായനയും എന്ന പരിപാടിയും സംഘടിപ്പിച്ചു.  ഇരുണ്ടകാലത്തിന്റെ വെളിച്ചമാണ് ഗാന്ധി എന്ന ആശയത്തിലൂന്നിയുള്ള ഗാന്ധിവരയ്ക്ക് ചിത്രകാരന്‍ സായിപ്രസാദ് ഗാന്ധിയെ വരച്ചുകൊണ്ട് തുടക്കം കുറിച്ചു. പ്രശസ്തരായ ചിത്രകാരന്മാര്‍ വരയില്‍ അണിനിരന്നു. പുതിയ തലമുറ ഗാന്ധിയെ അറിയണം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഗാന്ധി വായനയില്‍ ലക്ഷ്മി പാര്‍വ്വതി, ഇഷന്‍ദേവ്, ആരാധ്യ, ദേവദത്ത് ജി എസ് എന്നിവര്‍ ഗാന്ധിയുടെ ജീവചരിത്രം വായിച്ചു. 
Share news