ഗാന്ധി ദർശൻ സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടന്നു

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി ദർശൻ സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും ക്വിസ് മത്സരവും നടന്നു. ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം പ്രസിഡണ്ട് പി എം അഷ്റഫ്, പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. ടി വിനോദൻ എന്നിവർ ചേർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിച്ചു. പുഷ്പാർച്ചനയും നടന്നു.

വൈകിട്ട് നടന്ന ഗാന്ധി ക്വിസ് മത്സരത്തിൽ ബെസ്റ്റ് പെർഫോമർ അവാർഡിന് അർഹത നേടിയ തന്മയ കെ. വി ക്കുള്ള മൊമെന്റോ നിയോജക മണ്ഡലം പ്രസിഡണ്ട് പി എം അഷ്റഫ് നൽകി. സി. എൻ ബാലകൃഷ്ണൻ, കെ. ടി രാജീവൻ, കെ ടി. കണ്ണൻ, കെ ടി സത്യൻ, മഹേഷ് കോമത്ത്, ഗോപാലൻ കാര്യാട്ട് എന്നിവർ നേതൃത്വം നൽകി.
