KOYILANDY DIARY.COM

The Perfect News Portal

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ രണ്ടംഗ പ്രത്യേക ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

സമ്പൂര്‍ണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി, റിപ്പോര്‍ട്ട് എസ് ഐ ടി ക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവങ്ങളില്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നവരുടെ മൊഴി ശേഖരിച്ച് എഫ്‌ഐആര്‍ ഇട്ട് അന്വേഷണത്തിലേക്ക് കടക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

റിപ്പോര്‍ട്ടില്‍ സ്വീകരിച്ച തുടര്‍ നടപടികളെ കുറിച്ച് എസ്‌ഐടി ഇന്ന് കോടതിയെ അറിയിക്കും. ആരോപണവിധേയര്‍ക്കെതിരെ ക്രിമിനല്‍നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പായിച്ചിറ നവാസ്, ജോസഫ് എം പുതുശേരി, ക്രൈം നന്ദകുമാര്‍, ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, എ ജന്നത്ത് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് പ്രത്യേക ബെഞ്ചിന്റെ പരിഗണനയിലുള്ളത്.

Advertisements
Share news