കോട്ടൂർ ഗ്രാമ പഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സ് ഉദ്ഘാടനം ചെയ്തു

അവിടനല്ലൂർ: കോട്ടൂർ ഗ്രാമ പഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കേരളത്തിലെ മുഴുവൻ വാർഡുകളിലും ബാലസദസ്സ് നടക്കുന്നതിൻ്റെ ഭാഗമായി കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം ആറാം വാർഡിൽ എൻ.എൻ. കക്കാട് സ്മാരക ഗ്രന്ഥാലയത്തിൻ വെച്ച് വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷൈൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് മുഖ്യ അതിഥിയായിരുന്നു. ബാലസഭ വാർഡ് സമിതി പ്രസിഡണ്ട് ഫിദൽ തേജ് അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ യു.എം.ഷീന, ബാലസഭ ആർ പി ലിബിഷ പ്രദീപ് എന്നിവർ നേതൃത്വം നല്കി. ബാലസഭ വാർഡ് സമിതി സെക്രട്ടറി മിത്ര സ്വാഗതവും ദേവാഞ്ജന നന്ദിയും പറഞ്ഞു.
