‘ഗാന്ധിജയന്തി’ ദിനത്തിൽ ഇല്ലത്ത്താഴ- നടേരി റോഡും പരിസരപ്രദേശങ്ങളും ശുചീകരിച്ചു

കൊയിലാണ്ടി: വിയ്യൂർ “ഉജ്ജ്വല” റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ‘ഗാന്ധിജയന്തി’ ദിനത്തിൽ ഇല്ലത്ത്താഴ-നടേരി റോഡും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് എ.വി. അനിൽകുമാർ ‘അഭിരാമി’, സെക്രട്ടറി ടി.പി. ബാബു, ട്രഷറർ ടി.കെ. ഹർജിത്ത് സാബു, എക്സിക്യൂട്ടീവ് മെമ്പർമാരായ ടി.പി. വേലായുധൻ, ടി.പി. രാജേഷ്, ടി.പി. ലെനീഷ്, എ.കെ. ശ്രീജ, ഇ. മിനി, ടി.എം.നാരായണൻ, ടി.കെ. രാജേഷ് കുമാർ, പി.വി.സുരേന്ദ്രൻ, പി.വി.രമേശൻ, ബിവിത, കെ.വി.ചന്ദ്രൻ, പി.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
