KOYILANDY DIARY.COM

The Perfect News Portal

പ്രൊഫ. വി അരവിന്ദാക്ഷൻ പുരസ്കാരം ടീസ്റ്റ സെതൽവാദിന്

2024-ലെ പ്രൊഫ. വി അരവിന്ദാക്ഷൻ പുരസ്കാരം മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്. എട്ടാമത് പ്രൊഫ. വി. അരവിന്ദാക്ഷൻ പുരസ്കാരമാണിത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 15 ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് പ്രൊഫ: വി. അരവിന്ദാക്ഷൻ അവാർഡ് സമ്മാനിക്കും.

 

ഭരണഘടനാ മൂല്യങ്ങളും ഫെഡറലിസവും ബഹുസ്വരതയും സംരക്ഷിക്കുന്നതിനുള്ള ത്യാഗനിർഭരമായ പോരാട്ടങ്ങൾ തുടരുന്ന വ്യക്തിയാണ് ടീസ്റ്റ സെതൻ വാദിനെന്ന് പ്രൊഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷൻ ഭാരവാഹികൾ തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ. കാവുമ്പായി ബാലകൃഷ്ണൻ, സെക്രട്ടറി പി.എസ് ഇക്ബാൽ, ഡോ. ഫസീല തരകത്ത്, സി ബാലചന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

Share news