KOYILANDY DIARY.COM

The Perfect News Portal

അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; കെ കെ ശൈലജ ടീച്ചര്‍.

അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി വിശകലനം ചെയ്തിരുന്നു. പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണമെന്ന് എവിടെയും വിലയിരുത്തിയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വരാതിരിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്ന് വിലയിരുത്തിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഒരു പ്രസക്തിയുമില്ല.

 

 

അന്‍വര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് ഒരു പ്രയാസം ഉണ്ടാകുമ്പോള്‍ അണികള്‍ സജീവമാവുക എന്നത് സാധാരണമായ കാര്യമാണെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

Share news