KOYILANDY DIARY.COM

The Perfect News Portal

ക്ഷീര വികസന വകുപ്പും മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘവും കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: ക്ഷീര വികസന വകുപ്പും മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘവും കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. 2024-25 തീറ്റപ്പുൽ കൃഷി ഗുണഭോക്താക്കൾക്കുള്ള കർഷക മൈത്രി – കർഷക സമ്പർക്ക പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വിപണന കേന്ദ്രത്തിൽ പന്തലായനി വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ ജീവാനന്ദൻ അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ടി എം രജില, മൂടാടി ഗ്രാമപഞ്ചായത്തംഗം കെ പി ലത, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തീറ്റപ്പുൽകൃഷി പഠന ക്ലാസ് പന്തലായനി ബ്ലോക്ക് ക്ഷീരവികസന ഓഫീസർ പി സജിത നയിച്ചു. ശാസ്ത്രീയ പശു പരിപാലനം പഠന ക്ലാസ്സ് പന്തലായനി ബ്ലോക്ക് ഡയറിഫാം ഇൻസ്ട്രക്റ്റർ ജിഷ ഒ കെ നയിച്ചു. മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡണ്ട് കെ സദാനന്ദൻ സ്വാഗതവും സെക്രട്ടറി കെ അനിത നന്ദിയും പറഞ്ഞു. 
Share news