KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണജൂബിലി സമാപനം ‘ആവണിപ്പൊന്നരങ്ങ്’ ഡിസംബറിൽ നടക്കും

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണജൂബിലി സമാപനം ‘ആവണിപ്പൊന്നരങ്ങ്’ ഡിസംബറിൽ നടക്കും. വയനാട് ചൂരൽമല ദുരന്തത്തിൻ്റെ സാഹചര്യത്തിൽ മാറ്റിവെച്ച പരിപാടി ഡിസംബർ 23, 24, 25 തിയ്യതികളിൽ കലാലയം സർഗ്ഗവനിയിൽ ഒരുക്കുന്ന ആർട്ടിസ്റ്റ് ശശി കോട്ട് നഗറിൽ നടക്കും. കലാലയം വിദ്യാർത്ഥികളുടെ സംഗീത – വാദ്യ – നൃത്ത അരങ്ങേറ്റങ്ങൾ, സമീപ പ്രദേശത്തെ കലാകാരന്മാർക്ക് അവസരം, പൂർവ്വ വിദ്യാർത്ഥികളുടെ നൃത്ത സംഗീത പരിപാടികൾ, ഗാനമേള, നാടകങ്ങൾ മുതലായവ അരങ്ങേറും.
കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും. അഡ്വ. കെ.ടി. ശ്രീനിവാസൻ ചെയർമാനും കെ. രാധാകൃഷ്ണൻ കൺവീനറുമായ സംഘാടക സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
Share news