ജനവാസ മേഖലയിലെ മൊബൈൽ ടവർ നിർമ്മാണം തടഞ്ഞു
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കോമത്ത്കര ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കി. കോമത്ത്കരയിൽ ഇപ്പോൾ തന്നെ 3 ടവർ ഉണ്ട്. ഇനി ഒരു ടവർ ഈ നാടിന് ആവശ്യമില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പ്രേദേശ വാസികൾക്കു ബുധിമുട്ടുണ്ടാക്കുന്ന ഒരു നിർമാണ പ്രവർത്തിയും ബിജെപി അനുവദിക്കുകയില്ല.

നിർമാണ പ്രവർത്തിക്കെതിരെ വരും ദിവസങ്ങളിൽ വൻ പ്രതിഷേധ പരിപാടികൾ ബിജെപി സംഘടിപ്പിക്കും. സി.കെ. വികാസ്, എ.കെ. ദീപേഷ്, കെ. രജിത് എന്നിവർ നേതൃത്വം നൽകി. സംഭവത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകരോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
