KOYILANDY DIARY.COM

The Perfect News Portal

ബംഗളൂരുവില്‍ മലയാളി യുവതി ഓണപൂക്കളം ചവിട്ടി നശിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്

ബംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സംപിഗെഹള്ളി പൊലീസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ നടപടിയെടുത്തത്. മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്ക് എതിരെയാണ് പൂക്കളം അലങ്കോലമാക്കിയതില്‍ കേസെടുത്തത്. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാര്‍ക്ക് സെറിനിറ്റി ഫ്‌ലാറ്റിലെ വീട്ടമ്മയാണ് പരാതി നല്‍കിയത്.

 

 

അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സിമി നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബെംഗളുരു തനിസാന്ദ്രയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം. ഫ്‌ലാറ്റിലെ കോമണ്‍ ഏരിയയില്‍ കുട്ടികള്‍ തീര്‍ത്ത പൂക്കളം സിമി നായര്‍ ചവിട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൂക്കളം നശിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവതിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നിരുന്നു.

Share news