കുടുംബശ്രീ ബാലസഭ സംഘടിപ്പിക്കുന്ന ബാല സദസ്സിന്റെ സിഡിഎസ് തല പരിശീലനം നടത്തി
പേരാമ്പ്ര: കുടുംബശ്രീ ബാലസഭ സംഘടിപ്പിക്കുന്ന ബാല സദസ്സിന്റെ സിഡിഎസ് തല പരിശീലനം നടത്തി. കോട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിന്ധു കൈപ്പങ്ങൽ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷീന യു എം അധ്യക്ഷത വഹിച്ചു. ബാലസഭ ജില്ലാ ആർ പി ഒ എം ബാലൻ ക്ലാസ്സെടുത്തു. സിഡിഎസ് മെമ്പർ രഞ്ജിനി സ്വാഗതവും സിഡിഎസ് മെമ്പർ രജിന നന്ദിയും പറഞ്ഞു.
