KOYILANDY DIARY.COM

The Perfect News Portal

പീഡന കേസ്; സിദ്ദീഖിൻ്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന്‌ വിധി പറയും

കൊച്ചി: പീഡന കേസിൽ നടൻ സിദ്ദീഖ് സമർപ്പിച്ച ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന്‌ വിധി പറയും. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്‌ കേസിൽ വിധി പറയുക. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹേമാ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വന്നതിന്‌ പിന്നാലെയാണ്‌ സിദ്ദിഖിനെതിരെ യുവനടി പീഡന പരാതിയുമായി രംഗത്ത്‌ വന്നത്‌.

 

ഇതിന്‌ മുന്നേയും യുവനടി സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്‌കറ്റ്‌ ഹോട്ടലിൽ വെച്ച്‌ സിദ്ദിഖ്‌ പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ഇത്‌ പ്രകാരം പൊലീസ്‌ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ബലാത്സംഗം, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.

Share news