പാർലമെൻ്റിലേക്ക് മാർച്ച് ചെയ്യുന്ന കർഷക സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി
കൊയിലാണ്ടി: കർഷക സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി. വന്യ മൃഗ ശല്യത്തിൽ നിന്ന് കൃഷിയേയും കർഷകനേയും രക്ഷിക്കാൻ നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് സപ്തംബർ 25 ന് പാർലമെൻ്റിലേക്ക് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സമരവളണ്ടിയർമാർക്ക് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യാത്രയയപ്പ് നൽകി. യോഗം കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അദ്ധ്യക്ഷനായി. സമരത്തിൽ പങ്കെടുക്കുന്ന ജില്ലാ ട്രഷറർ കെ. ഷിജു ഏരിയാ സെക്രട്ടറി പി.കെ. ബാബു എന്നിവർ സംസാരിച്ചു. എം.എം. രവീന്ദ്രൻ സ്വാഗതവും കെ. അപ്പു മാസ്റ്റർ നന്ദിയും പറഞ്ഞു.

