KOYILANDY DIARY.COM

The Perfect News Portal

വട്ടക്കിണർ–-ബേപ്പൂർ റോഡ് വികസനം വേഗത്തിലാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

ബേപ്പൂർ: വട്ടക്കിണർ–ബേപ്പൂർ പുലിമുട്ട് റോഡ് നവീകരണത്തിനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂർ നടുവട്ടം ഈസ്റ്റിൽ എംഎൽഎ ഫണ്ടിൽ നവീകരിച്ച രാജീവൻ സ്തൂപം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബേപ്പൂരിനെയും ചെറുവണ്ണൂരിനെയും ബന്ധിപ്പിക്കുന്ന ബിസി റോഡിന്റെ നവീകരണ പ്രവൃത്തിയും വൈകാതെ ആരംഭിക്കാനാകുമെന്ന്‌ മന്ത്രി പറഞ്ഞു.

 

കൗൺസിലർ എം ഗിരിജ അധ്യക്ഷയായി. അസി. എൻജിനിയർ കെ ഫാസിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മേക്കുന്നത്ത് ശശിധരൻ, ടി ഉണ്ണികൃഷ്ണൻ, റസൽ പള്ളത്ത്, പി അനിത, കെ പി സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.

 

Share news