കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി 54 വയസ്സുകാരൻ മരിച്ചു
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കൊയിലാണ്ടി പന്തലയനി വെള്ളിലാട്ട് ബാലൻ പണിക്കരുടെ മകൻ പ്രേമൻ (54) ആണ് മരണപ്പെട്ടത്. വൈകീട്ട് 4 മണിയോടുകൂടി റെയിൽവെ ഗേറ്റിന് തെക്ക് ഭാഗം പഴയ ഗേറ്റിനു സമീപമാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
