KOYILANDY DIARY.COM

The Perfect News Portal

കാസർഗോഡ് ഉപ്പളയിൽ വീട്ടില്‍ നിന്നും എംഡിഎംഎ ഉള്‍പ്പെടെ ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ പിടികൂടി

കാസർഗോഡ് ഉപ്പളയിൽ വന്‍ മയക്കുമരുന്നു വേട്ട. വീട്ടില്‍ നിന്നും എംഡിഎംഎ ഉള്‍പ്പെടെ ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ കണ്ടെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി കൊണ്ടാവൂരിലെ അസ്‌കര്‍ അലിയെ (31) പൊലീസ് അറസ്റ്റ് ചെയ്തു. 3.409 കിലോ ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. കൂടാതെ ഗ്രീന്‍ ഗഞ്ച: 640 ഗ്രാം, കൊക്കെയ്ന്‍: 96.96 ഗ്രാം, കാപ്സ്യൂളുകള്‍ 30 എണ്ണം എന്നിവയും പിടികൂടി.

കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ തല്‍ക്കാലം വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധ്യമല്ലെന്നും പൊലിസ് മേധാവി പറഞ്ഞു.

അസ്‌കര്‍ അലിയുടെ വീട്ടില്‍ മയക്കുമരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ബേക്കല്‍ ഡിവൈഎസ്പി വിവി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Advertisements
Share news