KOYILANDY DIARY.COM

The Perfect News Portal

ലക്ഷങ്ങൾ വിലവരുന്ന MDMA യുമായി രണ്ട് യുവാക്കൾ കോഴിക്കോട് സിറ്റി പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: ലക്ഷങ്ങൾ വിലവരുന്ന 500 ഗ്രാം MDMAയുമായി രണ്ട് യുവാക്കളെ സിറ്റി പോലീസ് പിടികൂടി. ഇന്ന് രാവിലെ ഡൽഹിയിൽ നിന്നും നേത്രാവതി എക്സ്പ്രസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കോഴിക്കോട് പുല്ലാളൂർ, മുട്ടാഞ്ചേരി അബ്ദുൾ റസാഖിൻ്റെ മകൻ മിജാസ് പി. (28), നരിക്കുനി, പി.സി.പാലം, കണ്ടോത്ത് പാറ, ചെമ്പോൽ മനയിൽ അബ്ദുൾ ഖാദറിൻ്റെ മകൻ മുഹമ്മദ് ഷഫ്വാൻ ഇ.സി. (33) എന്നിവരിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.
.
.
കോഴിക്കോട് കേന്ദ്രീകരിച്ച് ട്രെയിൻമാർഗം മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് DANSAF സ്ക്വാഡും ടൌൺ പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന അരക്കിലോയോളം MDMA പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഭാഗത്ത് വിൽപ്പന നടത്തുന്നതിനായാണ് മയക്ക് മരുന്ന് എത്തിച്ചത് എന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
.
.
പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Share news