KOYILANDY DIARY.COM

The Perfect News Portal

മലയാളത്തിന്‍റെ സ്വന്തം ‘അമ്മ’ കവിയൂർ പൊന്നമ്മ (75) അന്തരിച്ചു

മലയാളത്തിന്‍റെ ‘അമ്മ’ കവിയൂർ പൊന്നമ്മ അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 700 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ചുനാളായി സിനിമാജീവിതത്തിൽ നിന്ന് മാറി വിശ്രമജീവിതം നയിക്കുകയായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലെത്തിയ പൊന്നമ്മ പ്രമുഖരായ അനേകം അഭിനേതാക്കളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള നാടക വേദികളിലും പൊന്നമ്മ ഒരു പ്രത്യേക സ്ഥാനം പിടിച്ചിരുന്നു.

2011 ൽ ഭർത്താവിന്‍റെ മരണശേഷം പറവൂരിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മകൾ അമേരിക്കയിലാണ്. മകള്‍ ഉപേക്ഷിച്ചുപോയി എന്ന അഭ്യൂഹങ്ങളോട് താൻ സഹോദരനോടൊപ്പമാണെന്നും തന്‍റെ സംരക്ഷണം സഹോദരൻ ഏറ്റെടുത്തിരുന്നെന്നും അവര്‍ പ്രതികരിച്ചു. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിൽ നെടുമുടി വേണുവിനൊപ്പം അമഭിനയിച്ചു. ഇതാണ് അവസാനചിത്രം.

Share news