ശ്രീ വാസുദേവാനന്ദ ആശ്രമം ഹയർ സെക്കണ്ടറി സ്കൂളിലെ1979 എസ് എസ് എൽ സി ബാച്ച് കൂടിച്ചേരൽ നടത്തി
കൊയിലാണ്ടി: ശ്രീ വാസുദേവാനന്ദ ആശ്രമം ഹയർ സെക്കണ്ടറി സ്കൂളിലെ 1979 എസ് എസ് എൽ സി ബാച്ച് കൂടിച്ചേരൽ നടത്തി. 45 വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയപ്പോൾ പ്രകാശൻ വായ്നാരി, ശിവദാസൻ തിരുമംഗലത്ത്, സുധീർ, സുരേന്ദ്രൻ, വത്സല, സരിത, കെ. സി രാജൻ, പി പ്രേമൻ, മോഹൻദാസ് എന്നിവർ നേതൃത്വം നൽകി. അകലാപ്പുഴ ബോട്ടിൽ വെച്ചായിരുന്നു ഈ പരിപാടി നടന്നത്. 70 ഓളം പൂർവ്വകാല വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു.



