കൊയിലാണ്ടി നഗരത്തിൽ ലോറിയുടെ ടയർ പഞ്ചറായി ഗതാഗതക്കുരുക്കുണ്ടായി. ദ്വാരക തിയ്യറ്ററിനു സമീപം ഇന്നു രാവിലെയാണ് ഗ്യാസ് ലോറിയുടെ ടയർ പഞ്ചറായി ഗാതാഗതക്കുരുക്കുണ്ടായത്. ഡ്രൈവറും ക്ലീനറും ചേർന്ന് സ്റ്റെപ്പിനി ടയർ മാറ്റിയിട്ട് യാത്ര തുടർന്നു. പിന്നീട് ഗതാഗതം സാധാരണപോലെയായി.