പെരുമ്പളം പാലത്തിന്റെ നിർമ്മാണം പൂർത്തിയായി
പെരുമ്പളം പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. അവസാന മിനുക്ക് പണികൾക്ക് ശേഷം ഡിസംബറിൽ പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കും. നൂറ് കോടി രൂപ ചിലവ് വരുന്ന വേമ്പനാട് കായലിനു കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലത്തിന്റെ നിർമ്മാണം ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്.

നിലവിൽ വള്ളത്തിലും ബോട്ടിലും ജങ്കാറിലും മാത്രമേ പെരുമ്പളത്തേക്ക് എത്താനാവുകയുള്ളു. പാലം യാഥാർത്ഥ്യമാകുന്നതോടെ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും. ആലപ്പുഴ ജില്ലയുടെ ഭാഗമാണെങ്കിലും കോട്ടയം, എറണാകുളം ജില്ലകളോടും തൊട്ട് ചേര്‍ന്നാണ് വേമ്പനാട് കായലിന് നടുവിലാണ് പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്നത്.

