KOYILANDY DIARY.COM

The Perfect News Portal

യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; രണ്ടുപേർ അറസ്റ്റിൽ

താമരശ്ശേരി: നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന പുതുപ്പാടി സ്വദേശിനിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേപൊട്ടിക്കൈ പി കെ പ്രകാശന്‍ (46), അടിവാരം വാഴയില്‍ വി ഷെമീര്‍ (40) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കുടുംബപ്രശ്നം തീർക്കാനും അഭിവൃദ്ധിക്കുവേണ്ടിയും നഗ്നപൂജ നടത്തണമെന്ന് നിർദേശിച്ച് ഷെമീറും പൂജയുടെ കർമി ചമഞ്ഞ് പ്രകാശനും യുവതിയെ നിർബന്ധിച്ചതായാണ് പരാതി.

 

 

ഇതേച്ചൊല്ലിയുള്ള നിരന്തര ആവശ്യം നിരാകരിച്ചിട്ടും ശല്യം തുടർന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും പിന്നീട് താമരശ്ശേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Share news