KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ശശി കോട്ട് (65) അന്തരിച്ചു

ചേമഞ്ചേരി: പൂക്കാട് പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ശശി കോട്ട് (65) അന്തരിച്ചു. കേരള സർക്കാറിന്റെ ഏറ്റവും മികച്ച രംഗപടത്തിനുള്ള സംഗീത നാടക അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്, കെ ശിവരാമൻ സ്മാരക പുരസ്ക്കാരം, ആർട്ടിസ്റ്റ് കെ ജി ഹർഷൻ സ്മാരക അവാർഡ്, ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്.
.
.
കലാലയത്തിന്റെ അമ്പതോളം നാടകത്തിന് രംഗപടം ചെയ്യുകയുണ്ടായി. പരേതരായ കുട്ടിക്കണ്ടി ഗോപാലൻ നായരുടെയും കോട്ട് ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്മി മക്കൾ: സുമിത്ര, വിശ്വജിത്ത്. മരുമകൻ: ഷൈജു (കാവുംവട്ടം). ശവസംസ്ക്കാരം:  ശനിയാഴ്ച. രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Share news