KOYILANDY DIARY.COM

The Perfect News Portal

കുവൈറ്റ് – കേരള മുസ്ലിം അസോസിയേഷൻ ക്ഷേമ നിധി വിതരണവും പ്രാർത്ഥനാ സദസ്സും

കുവൈറ്റ് – കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങളായിരിക്കെ മരണപ്പെട്ട കോഴിക്കോട് – തിരുവനന്തപുരം ജില്ലകളിലെ ആറ് അംഗങ്ങൾക്കുള്ള  കുടുംബ ക്ഷേമനിധി വിതരണം ബദരിയ്യ മദസ്സ ഹാളിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് എംകെ മുസ്തഫയുടെ അദ്ധ്യക്ഷത യിൽ കുവൈറ്റ് കേന്ദ്ര കമ്മറ്റി ഉപാധ്യക്ഷൻ എച്ച് എ. ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. കെ.കെ.എം.എ. സ്റ്റേറ്റ് കമ്മറ്റി ജനറൽ സിക്രട്ടറി റസാഖ് മേലടി മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് അബ്ദുള്ള കരുവഞ്ചേരി, യു. എ. ബക്കർ, ബഷീർ മേലടി, ബഷീർ അമേത്ത്, എന്നിവർ സംസാരിച്ചു. പ്രാർത്ഥനാ സദസ്സിന് ആർ.വി. അബ്ദുൽ ഹമീദ് മൌലവി നേതൃത്വം നൽകി. ജനറൽ സിക്രട്ടറി എം.സി. ഷറഫുദ്ദീൻ സ്വാഗതവും, പി. കെ. കുട്ട്യാലി നന്ദിയും പറഞ്ഞു.
Share news