കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം നടത്തി
കൊയിലാണ്ടി: ഓണാഘോഷം നടത്തി. കൊയിലാണ്ടി ബാർ അസോസിയേഷനും കോടതി ജീവനക്കാരും അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷനും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. പൂക്കള മത്സരം, ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ജ്യുഡിഷ്യൽ ഓഫീസർമാരും അഭിഭാഷകരും, അഭിഭാഷക ക്ലാർക്കുമാരും ഓണാഘോഷ പരിപാടിയ്ക്ക് നേതൃത്വം നല്കി.
