വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാധരൻ മാസ്റ്റർ, വേണു ജി എന്നിവർ ആജീവനാന്ത പുരസ്കാരത്തിന് അർഹരായി. കായിക മേഖലയിലെ മികവിന് എം ജെ ജേക്കബ്, കെ വാസന്തി എന്നിവർക്കും പുരസ്കാരമുണ്ട്.

തിരുവനന്തപുരമാണ് മികച്ച കോർപ്പറേഷൻ. മികച്ച മുൻസിപ്പാലിറ്റിയായി കൊയിലാണ്ടിയെയും തെരെഞ്ഞെടുത്തു. സത്യാന്വേഷണ ചാരിറ്റബിൾ ട്രസ്റ്റാണ് മികച്ച എൻജിഒ. പുരസ്കാരങ്ങൾ ഒക്ടോബർ ഒന്നിന് സമ്മാനിക്കും.

