KOYILANDY DIARY.COM

The Perfect News Portal

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി; വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിൽ പച്ചക്കറി കൃഷിയോടൊപ്പം പുഷ്പകൃഷിക്കും തുടക്കം കുറിച്ചിരുന്നു.
ഓണനാളുകളിൽ പച്ചക്കറി സുലഭമായി ലഭിക്കുന്നതിനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി പദ്ധതിയിലൂടെ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. കർഷകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
Share news