ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണച്ചന്ത ആരംഭിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണച്ചന്ത ആരംഭിച്ചു. ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് പി കെ സത്യൻ, എം പി അശോകൻ, നദീർ കാപ്പാട് എന്നിവർ പങ്കെടുത്തു. ചന്തയിലൂടെ 42 ഇനങ്ങൾ വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്നുണ്ട്. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതം പറഞ്ഞു.
