KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മണമലിൽ ബൈക്ക് ഇടിച്ച് ഒരാൾ മരിച്ചു

കൊയിലാണ്ടി മണമലിൽ ബൈക്ക് ഇടിച്ച് ഒരാൾ മരിച്ചു. മണമൽ സ്വദേശി വളാശ്ശേരിതാഴ (ഹരിതം) ദിനേശ് (മണി) (56) ആണ് മരിച്ചത്. വീടിന് പുറത്ത് റോഡരികിൽ നിൽക്കുകയായിരുന്ന ദിനേശിനെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് ദിനേശിനെ ട്രൈനേജിൽ തലകീഴായി കിടക്കുന്നത് കണ്ടത്. രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം. ബൈക്ക് ഓടിച്ചിരുന്ന സമീപ വീട്ടുകാരനായ ശ്രീലക്ഷ്മിയിൽ സംഗീതിനും പരിക്കുണ്ട്. 

ഓടിക്കൂടിയ നാട്ടുകാരും ദിനേശൻ്റെ ഭാര്യയും ചേർന്നാണ് വാഹനത്തിൽ കയറ്റി താലൂക്കാശുപത്രിയിൽ കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയുമായിരുന്നു. മൃതദേഹം രാവിലെ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അച്ഛൻ: പരേതനായ കുഞ്ഞിക്കേളപ്പൻ, അമ്മ: ദമയന്തി. ഭാര്യ: സംഗീത. മക്കൾ: ആദിനാഥ്. നവതേജ് സഹോദരങ്ങൾ: അനീഷ് കെ. (റിട്ട. വാട്ടർ അതോറിറ്റി), അജിത (കൊയിലാണ്ടി താലൂക്കാശുപത്രി ജീവനക്കാരി).

Advertisements
Share news