മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരിപ്പ് വില്‍പ്പനയ്ക്ക് വെച്ച് ആമസോൺ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ പതാകയ്ക്ക് സമാനമായ ‘ചവിട്ടി’ വില്‍പ്പനയ്ക്കുവെച്ച് പുലിവാല് പിടിച്ച ഓണ്‍ലൈന്‍ വ്യാപാര സൈറ്റ് ആമസോണ്‍ വീണ്ടും വിവാദത്തില്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരിപ്പ് വില്‍പ്പനയ്ക്ക് വെച്ചതാണ് പുതിയ സംഭവവികാസം. ആമസോണ്‍ യുഎസ് സൈറ്റിലാണ് ഗാന്ധിജിയുടെ ചിത്രമുള്ള ചെരിപ്പ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിലര്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന് പരാതി നല്‍കിയിട്ടുണ്ട്.
1157 ഇന്ത്യന്‍ രൂപയാണ് ചെരിപ്പിന് നിശ്ചയിച്ചിരിക്കുന്ന വില. ബീച്ച് സാന്‍ഡല്‍സ് എന്ന വിഭാഗത്തിലാണ് ഇതുള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ ദേശീയപതാക പതിപ്പിച്ച ചവുട്ടി കാനഡയിലെ ആമസോണ്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചത്.

ഇത് വിപണിയില്‍ നിന്നും പിന്‍വലിച്ച് കമ്ബനി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ആമസോണില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയിലേക്ക് വിസ നല്‍കില്ലെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞതിനെത്തുടര്‍ന്ന് ആമസോണ്‍ ആ ഉത്പന്നം പിന്‍വലിച്ചിരുന്നു.

