KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കമാകും.

സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കമാകും. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജിആർ അനിൽ തിരുവനന്തപുരത്ത് നിർവഹിക്കും. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ കാർഡുടമകൾ, വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണ കിറ്റ് ലഭിക്കും.

14 ഇന സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കിറ്റ് തയ്യാറാക്കിയത്. റേഷൻ കടകൾ വ‍ഴിയായിരിക്കും കിറ്റുകളുടെ വിതരണം.

Share news