തെങ്ങിനു മുകളിൽ തലകീഴായി കുടുങ്ങിയ യുവാവിനെ അന്ഗ്നി രക്ഷാ സേന രക്ഷപെടുത്തി
കോട്ടയത്ത് 75 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ തലകീഴായി കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി. അന്ഗ്നി രക്ഷാ സേനയാണ് യുവാവിനെ അതിസാഹസികമായി രക്ഷപെടുത്തിയത്. കോട്ടയം നഗരസഭയിൽ ആറാം വാർഡിൽ ചെറുവള്ളിക്കാവിലാണ് സംഭവമുണ്ടായത്. തേങ്ങയിടാൻ കയറിയ റോബിൻ എന്ന യുവാവ് യന്ത്രത്തിൽ നിന്ന് കൈവിട്ട്, ഇരുകാലുകളും കുടുങ്ങി തലകീഴായി കുടുങ്ങിക്കിടക്കുകയായിരുന്നു.

ഒന്നരമണിക്കൂറോളം നീണ്ട പരിഷമത്തിനൊടുവിലാണ് റോബിൻ തെങ്ങിൽ നിന്ന് താഴെയിറക്കിയത്. അഗ്നി രക്ഷാസേനയിലെ അംഗങ്ങൾ തെങ്ങിന് കയറി വാദം കെട്ടിയാണ് ഇയാളെ താഴെയിറക്കിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ടി.എൻ.പ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബു മുരളി, സുവിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസി, അനീഷ് ശങ്കർ, ഫയർ വുമൺ അനുമോൾ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.



                        
