ബോണസ് വർദ്ധിപ്പിച്ചതിൽ ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് യൂണിയൻ ആഹ്ളാദ പ്രകടനം നടത്തി
കൊയിലാണ്ടി: ലോട്ടറി തൊഴിലാളികൾക്കും ഏജൻ്റുമാർക്കും ബോണസ് വർദ്ധിപ്പിച്ച LDF സർക്കാറിനെ അഭിവാദ്യം ചെയ്തും, ആഹ്ളാദം പ്രകടിപ്പിച്ചും ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് യൂണിയൻ (CITU) നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. പ്രകടനത്തിന് സി. എം. സുനിലേശൻ, കെ.പി. സജീവൻ, വി.പി. ഗോപാലൻ എന്നിവർ നേതൃത്വം നൽകി. വിശദീകരണ യോഗത്തിൽ സി.എം. സുനിലേശൻ സംസാരിച്ചു.
