KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ ബോംബു കേസ് സ്‌മൃതി മണ്ഡപം ഹാൾ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ: പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎ ടി.പി രാമക്യഷ്‌ണന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കീഴരിയൂർ ബോംബു കേസ് സ്‌മൃതി മണ്ഡപം ഹാൾ നാടിന് സമർപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷതയിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഇ ദീപ റിപ്പോർട്ട് അവതരിപ്പിച്ചു കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം സുനിൽ, കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ,

മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ എം.എം രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ഐ.സജീവൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിഷ വല്ലിപ്പടിക്കൽ മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത ബാബു, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, സവിത നിരത്തിന്റെ മീത്തൽ കുറ്റോത്തിൽ ഗോപാലൻ എന്നിവരും.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ ബാബു, ഇടത്തിൽ ശിവൻ മാസ്റ്റർ, ടി.കെ വിജയൻ, ടി. കുഞ്ഞിരാമൻ മാസ്റ്റർ,ടി.യു സൈനുദ്ദീൻ, കെ.ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. അൻസാർ നന്ദി രേഖപ്പെടുത്തി.

Advertisements
Share news