KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത്‌ ആരംഭിക്കുന്ന മികവിന്റെ കേന്ദ്രങ്ങളിലൊന്ന്‌
കുസാറ്റ്; ആർ ബിന്ദു

കൊച്ചി: ഉന്നതവിദ്യാഭ്യാസവകുപ്പ്‌ സംസ്ഥാനത്ത്‌ ആരംഭിക്കുന്ന ഏഴ്‌ മികവിന്റെ കേന്ദ്രങ്ങളിലൊന്ന്‌ കുസാറ്റിന്‌ നൽകുമെന്ന്‌ മന്ത്രി ആർ ബിന്ദു അറിയിച്ചു. ശാസ്‌ത്ര, സാങ്കേതിക മേഖലയിൽ ഉൾപ്പെടുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ (കെഐഎസ്ടിഐ) ആയിരിക്കും കളമശേരിയിലെ കുസാറ്റ്‌ ക്യാമ്പസിൽ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

 

 

കൊച്ചിയിൽ കുസാറ്റിന്റെ സ്കൂൾ ഓഫ്‌ മറൈൻ സയൻസ്‌ ലേക്ക്‌സൈഡ്‌ ക്യാമ്പസിൽ കിഫ്‌ബി ഫണ്ടിന്റെ സഹായത്തോടെ സജ്ജമാക്കിയ ഇൻസ്‌ട്രുമെന്റേഷൻ ഫെസിലിറ്റിയുടെയും എംഎസ്‌സി മറൈൻ ജീനോമിക്‌സ്‌ പ്രോഗ്രാമിന്റെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 

സംസ്ഥാനത്ത്‌ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താനും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനുമാണ്‌ മികവിന്റെ കേന്ദ്രം ആരംഭിക്കുന്നത്‌. സ്വയംഭരണ സ്ഥാപനമായാണ്‌ കെഐഎസ്ടിഐ പ്രവർത്തിക്കുക. പുതുതായി ആരംഭിച്ച ഇൻസ്‌ട്രുമെന്റേഷൻ ഫെസിലിറ്റിയിൽ രാജ്യത്തുതന്നെ അപൂർവമായ ഉപകരണങ്ങളാണുള്ളത്‌. ക്യാമ്പസിന്‌ പുറത്തുനിന്നുള്ളവർക്കും പഠനത്തിനും ഗഷേണത്തിനുമായി ഈ സൗകര്യം ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

Advertisements

 

Share news