മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്തരം വെക്കൽ 12ന്
കൊയിലാണ്ടി : മരളൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന ശ്രീകോവിലിൻ്റെ ഉത്തരം വെക്കൽ ചടങ്ങ് വെളിയണ്ണൂർ കേശവൻ ആചാരിയുടെ കാർമ്മികത്വത്തിൽ 12ന് കാലത്ത് 9.45 ന് നടക്കും. ദേവപ്രശ്ന പ്രകാരം ഇന്ന് മുണ്ടോത്ത് ഭാപ്പറ്റ ഇല്ലം കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർ മ്മികത്വത്തിൽ ഗണപതി ഹോമം, ഭഗവതിസേവ, മൃത്യുജ്ഞയ ഹോമം, പരദേവതക്ക് ചുറ്റുവിളക്ക്, എന്നിവ നടക്കും.

യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷതവഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി, ഗിരീഷ് പുതുക്കുടി, ശിവദാസൻ പനച്ചിക്കുന്ന്, ചന്ദ്രഭാനു ചൈത്രം, രമേശൻ രനിതാലയം, അശോക് കുമാർ കുന്നോത്ത് എന്നിവർ പ്രസംഗിച്ചു.
