കുറുവങ്ങാട് വയോമിത്രം പദ്ധതിക്ക് 25 കസേരകൾ കൈമാറി
കൊയിലാണ്ടി: കുറുവങ്ങാട് പ്രഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വയോമിത്രം പദ്ധതിക്ക് 25 കസേരകൾ കൈമാറി. കുറുവങ്ങാട് സെൻട്രലിൽ പ്രവർത്തിക്കുന്ന നോവ് – ചാരിറ്റബിൾ സംഘടനയാണ് കസേരകൾ കൈമാറിയത്. ചടങ്ങിൽ എ. ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നോവ് കൺവീനർ ടി.കെ. സത്യൻ കസേരകൾ കൈമാറുകയും വയോമിത്രം മുൻസിപ്പൽ കൺവീനർ പി. സുധാകരൻ മാസ്റ്റർ ഏറ്റുവാങ്ങുകയും ചെയ്തു. ഡോ. ജിജോ, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.
